കോതമംഗലം : തലയിൽ കടിയേൽക്കാതെ കുത്തുകുഴി സ്വദേശി യുവാവിന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക് ആണ്. പാമ്പു തലയിൽ ഉണ്ടെന്നറിയാതെ യാത്ര ചെയ്തത് യുവാവ് ഒഴിവാക്കിയത് സ്വന്തം മരണം.
കുത്തുകുഴി സ്വദേശിയുടെ ഹെൽമെറ്റിൽ ആണ് പാമ്പിനെ കണ്ടത്. കത്തുകുഴി മുതൽ നെല്ലിക്കുഴി കമ്പനിപടി വരെ യാത്ര ചെയ്ത ഇദ്ദേഹം, തലയിൽ കിക്കിളി തോന്നിയപ്പോൾ ബൈക്ക് നിർത്തി ഹെൽമറ്റൂരി നോക്കി. കാഴ്ച കണ്ട് യുവാവ് ഞ്ഞെട്ടിപ്പോയി, ഹെൽമെറ്റിനുള്ളിൽ പാമ്പ്.
കുത്തുകുഴിയിൽ നിന്നും പെരുമ്പാവൂർക്ക് ഇന്ന് ഉച്ചയോടെ ഹെൽമറ്റ് ധരിച്ച് ബൈക്ക് ഓടിച്ച് പോകവേ നെല്ലിക്കുഴി കമ്പനിപടിയിലെ സ്വകാര്യ വ്യക്തിയുടെ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമെറ്റിൽ അനക്കം തോന്നുകയും ചെയ്തു. ഉടൻ നിർത്തി ഹെൽമെറ്റ് ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെയാണ് കണ്ടത്.
പിന്നീട് ഹെൽമ റ്റി ല്‍ നിന്ന് കുത്തി ഇറക്കി അടിച്ചു കൊല്ലുക ആയിരുന്നു. എന്തൊക്കെ ആയാലും തലനാരിഴക്ക് രക്ഷപെട്ട ആശ്വാസത്തിലാണ് ഇപ്പോൾ യുവാവ്....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.