വന്യജീവി ആക്രമണം: ജനകീയ കൺവെൻഷൻ മുണ്ടക്കയത്ത്.

പൂഞ്ഞാർ:1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം  ഭേദഗതി വരുത്തി   വന്യജീവികളുടെ എണ്ണപ്പെരുപ്പം  നിയന്ത്രിക്കുന്നതിനും, മനുഷ്യജീവനും, കൃഷിക്കും  സംരക്ഷണം ഉറപ്പുവരുത്താൻ ആവശ്യമായ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്  കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മുണ്ടക്കയം സിഎസ്ഐ പാരീഷ് ഹാളില്‍ വിപുലമായ  ഒരു ജനകീയ കൺവെൻഷൻ ചേരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലൂടെ വന്യജീവികൾക്ക് ലഭിക്കുന്ന സംരക്ഷണം കാട്ടിൽ മാത്രമായി പരിമിതപ്പെടുത്തണം. മനുഷ്യജീവനും,സ്വത്തിനും സംരക്ഷണത്തിനുള്ള വ്യവസ്ഥകൾ കൂടി നിയമത്തിൽ ഉൾപ്പെടുത്തണം.  പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പൂഞ്ഞാർ എംഎൽഎ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് വിഷയാവതരണം നടത്തും. കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കുന്ന ഭീമഹർജിയിൽ  തോമസ് ചാഴികാടൻ എംപി ആദ്യ ഒപ്പ് രേഖപ്പെടുത്തും. 

എംഎൽഎമാരായ  അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ,  കേരള കോൺഗ്രസ്(എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ,  പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.  അലക്സ് കോഴിമല,  ജോർജുകുട്ടി ആഗസ്തി,  കർഷക യൂണിയൻ(എം )സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് തുടങ്ങിയവർ പ്രസംഗിക്കും.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം  കാലോചിതമായി ഭേദഗതി ചെയ്ത കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിന് കർഷന് അധികാരം നൽകുക, വന്യമൃഗങ്ങളുടെ എണ്ണംപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, നിശ്ചിതകാലയളവുകളിൽ നിയന്ത്രിത മൃഗവേട്ട അനുവദിക്കുക തുടങ്ങിയവയാണ് നിയമ ഭേദഗതിയിലൂടെ വരുത്തേണ്ട മാറ്റങ്ങൾ. 

അതോടൊപ്പം വനാതിർത്തിയിയുടെ ഒരു കിലോമീറ്റർ ദൂരം ഹ്യൂമൻ സെൻസറ്റീവ് സോണായി പ്രഖ്യാപിക്കുക, ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റുകളിൽ നിക്ഷിപ്തമാക്കുക, വന്യജീവി ആക്രമണത്തിൽ ജീവനാശവും കൃഷിനാശവും സംഭവിക്കുന്നതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന്  വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രിബ്യൂണലിന്റെ  മാതൃകയിൽ  ട്രൈബ്യൂണൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷനിലൂടെ മുന്നോട്ടുവയ്ക്കും.

നിയമപരിഷ്കരണം ലക്ഷ്യം വെച്ച്  ഭാവി പ്രവർത്തനങ്ങൾക്ക് കൺവെൻഷനിൽ രൂപം നൽകും. ഇതിനായി സമാന ചിന്താഗതിയുള്ള മുഴുവൻ സംഘടനകളെയും, പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട്   പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും,  കാർഷിക മേഖലയിലെ പരമാവധി ആളുകളുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ഭീമ ഹർജി സമർപ്പിക്കുകയും വിഷയം പാർലമെന്റിലും, നിയമസഭയിലും നിരന്തരമായി ഉന്നയിക്കുകയും ചെയ്യും.

കൂടാതെ കേരളത്തിലെ കാർഷിക ഭൂമികളുമായി വനാതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളിലും സമ്പൂർണ്ണമായി കിടങ്ങ്, ആനമതിൽ, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ്, ജൈവവേലി എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ ഒരുക്കണമെന്നും കൺവെൻഷന്‍  ആവശ്യപ്പെടും.

 കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയിൽ മൂന്നിലൊന്നും വനമേഖലയാണ് എന്നുള്ളതും,ഈ വനമേഖലയിൽ ആവാസ വ്യവസ്ഥയിൽ  കഴിയാവുന്നതിന്റെ 5 ഇരട്ടി മൃഗങ്ങൾ ഇപ്പോൾ ഉണ്ട് എന്നുള്ളതും കണക്കിലെടുത്ത് കാലോചിതമായ നിയമപരിഷ്കരണം ആവശ്യമാണെന്ന്  കേന്ദ്ര ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നതിനാണ് കൺവെൻഷനിലൂടെ ഉദ്ദേശിക്കുന്നത്.

 പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് (എം )നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്,  ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡയസ് മാത്യു കോക്കാട്ട്, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് ചാർലി കോശി തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !