കൊച്ചി: മരിച്ചയാളുടെ കാല്‍മുട്ടിലെ മുട്ടുചിരട്ടയോട് ചേര്‍ന്ന് ജെല്‍ രൂപത്തിലെ ഭാഗം (മെനിസ്കസ്) മറ്റൊരാളില്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫിന്റെ (25) മുട്ടിലാണ് കഡാവെറിക് മെനിസ്കസ് ട്രാൻസ്പ്ലാന്റ് സര്‍ജറി നടത്തിയത്.മരണശേഷം ശരീരം ദാനംചെയ്ത വ്യക്തിയില്‍ നിന്ന് ശേഖരിച്ച മെനിസ്കസാണ് സിവില്‍ എഞ്ചിനീയറായ ജിനു ജോസഫില്‍ ഘടിപ്പിച്ചത്. മുട്ട് സുഗമമായി വളയ്ക്കാൻ സഹായിക്കുന്നത് മെനിസ്കസാണ്.
യഥാര്‍ത്ഥ മെനിസ്കസിന്റെ സ്വാഭാവിക ഘടനയും പ്രവര്‍ത്തനവും ലഭിക്കുമെന്നാണ് ശസ്ത്രക്രിയയുടെ നേട്ടം. കാലിന്റെ ചലനശേഷി വീണ്ടെടുക്കാനും വേദനാരഹിതമായ ജീവിതം നയിക്കാനും ഇതിലൂടെ സാധിക്കും. കാല്‍മുട്ട് സന്ധി പ്രശ്നങ്ങളുള്ളവര്‍ക്ക് ദീര്‍ഘകാല ആശ്വാസം മനുഷ്യ മെനിസ്കസ് ഘടിപ്പിക്കുന്നതിലൂടെ ലഭിക്കും.
ഓര്‍ത്തോപീഡിക്സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്മെന്റ്, സ്പോര്‍ട്സ് മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം സുഗമമായി നടക്കാൻ സാധിക്കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികള്‍ വേദനയോ മറ്റ് പ്രയാസങ്ങളോ ഇല്ലാതെ ചെയ്യാനും കഴിയുന്നുവെന്നും ജിനു ജോസഫ് പറയുന്നു.
ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതില്‍ അഭിമാനമുണ്ടെന്നും 20 വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി നൂതന ചികിത്സകളിലും ശസ്ത്രക്രിയകളിലും ലേക്ഷോറിന്റെ മുന്നേറ്റം അഭിമാനാര്‍ഹമാണെന്നും വിപിഎസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള പറഞ്ഞു.
മുൻകാലങ്ങളില്‍ ശസ്ത്രക്രിയ ചെലവേറിയതായിരുന്നു, മെനിസ്കസ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നു. എന്നിരുന്നാലും, ഇത് നിലവില്‍ ഇന്ത്യയിലെ കാഡവെറിക് ലാബുകളില്‍ ലഭ്യമാണ്.
വിപിഎസ് ലേക് ഷോര്‍ MD എസ് കെ അബ്ദുള്ള, ഓര്‍ത്തോപീഡിക് വിഭാഗം ഡയറക്ടര്‍ ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ജിനു ജോസഫ്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.