പൂഞ്ഞാർ :ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ മുനിസിപ്പൽ തല കൺവൻഷൻ നാളെ 29 ന് ഉച്ചക്ക് രണ്ടിന് ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടത്തപ്പെടുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു.
ഒപ്പം നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർക്ക് മെഡിക്കൽ ക്യാമ്പും സ്വച്ചതാ ഹി സേവാ പ്രതിജ്ഞയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളുടെയും വ്യാപാരി സംഘടനയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും-സാമുദായിക, സാംസ്കാരിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പടെ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും കൺവൻഷനിൽ ഉണ്ടാകണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു. കൺവൻഷനിൽ പങ്കെടുത്ത് നഗരസഭയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ അഭിപ്രായ നിർദേശങ്ങൾ അറിയിക്കണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.
സ്നേഹപൂർവ്വം,
സുഹ്‌റ അബ്ദുൽ ഖാദർ
(നഗരസഭ ചെയർപേഴ്സൺ).
അഡ്വ. മുഹമ്മദ് ഇല്യാസ്
(നഗരസഭ വൈസ് ചെയർമാൻ)
ഷെഫ്ന അമീൻ
(നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ)
ടി രാജൻ
(നഗരസഭ ക്ലീൻ സിറ്റി മാനേജർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.