തലയോലപ്പറമ്പിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു

കോട്ടയം: തലയോലപ്പറമ്പിൽ മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്. 

ഫുട്ബോൾ കളിയ്ക്കിടെ തെറിച്ചുപോയ ബോൾ എടുക്കാൻ പോയപ്പോഴാണ് മതിൽ ഇടിഞ്ഞു വീണത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് സംഭവം. 

കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ഹാരിസ്. പന്ത് തെറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് പോയി. ഇത് എടുത്ത് തിരികെ വരാനായി മതിലിന്റെ തൂണിൽ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം.

സമീപത്ത് പട്രോളിങ് നടത്തിയിരുന്ന തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തൻകാവ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 

അമ്മ: റെജീന. സഹോദരി: ആമിന. മൃതദേഹം വൈക്കം താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ. കബറടക്കം വെള്ളിയാഴ്‌ച 12ന്‌ ചെമ്പ്‌ കാട്ടിക്കുന്ന്‌ ജുമാ മസ്‌ജിദ്‌ കബറിസ്താനിൽ നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !