ക്ഷേമപെൻഷൻ ഗുണഭോക്താക്കളില്‍ 59.74 ലക്ഷം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി,

തിരുവനന്തപുരം: ആകെയുള്ള   62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളില്‍ ഇതോടെ  59.74 ലക്ഷം പേര്‍ (96.37%) മസ്റ്ററിങ് പൂര്‍ത്തിയാക്കി.

ബാക്കിയുള്ള 2.25 ലക്ഷം പേര്‍ മരിച്ചവരോ അനര്‍ഹമായി പെൻഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തല്‍. 

2022 ഡിസംബര്‍ 31 വരെ ക്ഷേമ പെൻഷൻ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്ന മസ്റ്ററിങ് പൂര്‍ത്തിയാക്കാൻ ഇന്നലെയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അവസാനദിവസം. ഇന്നലെ മാത്രം അഞ്ചര ലക്ഷത്തിലേറെ പേരാണ് മസ്റ്ററിങ് നടത്തിയത്. 

ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ തീയതികളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് നടത്താം. ഇവര്‍ക്ക് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ ലഭിക്കും. കുടിശിക ലഭിക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !