മുംബൈ: കേരളത്തില്‍ അത്ര വ്യാപകമല്ലാത്തൊരു ആഘോഷമാണ് രക്ഷാബന്ധൻ. എന്നാല്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും ഏറെ ആഘോഷിക്കപ്പെടാറുള്ളൊരു വേളയാണിത്.
സഹോദരന്മാര് തങ്ങളെ സംരക്ഷിക്കുന്നതിന് പകരമായി അവര്‍ക്ക് സമ്മാനമായി സഹോദരിമാര്‍ അവരുടെ കൈകളില്‍ രാഖി ചാര്‍ത്തുന്നതാണ് രക്ഷാബന്ധനിലെ ഒരു പ്രധാന ചടങ്ങ്. വളരെ പരമ്പരാഗതമായ വിശ്വാസത്തിലും ആചാരത്തിലുമാണ് രക്ഷാബന്ധൻ ആഘോഷം ഇന്നും കൊണ്ടാടപ്പെടുന്നത്.ഇപ്പോഴിതാ രക്ഷാബന്ധൻ ആഘോഷങ്ങള്‍ അവസാനിക്കുമ്പോൾ ഈ ദിനത്തില്‍ കേള്‍ക്കാവുന്ന ഏറ്റവും നല്ലൊരു വാര്‍ത്തയാണ് നമ്മെ തേടിയെത്തുന്നത്. വൃക്ക തകരാറിലായി അവശനിലയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്ന സഹോദരിക്ക് സഹോദരൻ വൃക്ക ദാനമായി നല്‍കിയെന്നതാണ് വാര്‍ത്ത.
മുംബൈ സ്വദേശികളാണ് ഈ സഹോദരങ്ങള്‍. വൃക്ക തകരാറിലായി ഏറെ നാളായി ചികിത്സയിലായിരുന്നു ശീതല്‍ ഭണ്ഡാരി എന്ന യുവതി. ഡയാലിസിസിലൂടെയാണ് ഇവര്‍ മുന്നോട്ട് പൊയിക്കൊണ്ടിരുന്നത്. ഈ അടുത്തായി ആരോഗ്യനില തീരെ അവശമായിരുന്നു.
ഇതിനിടെയാണ് ശീതളിന് വൃക്ക ദാനം ചെയ്യണമെന്ന ആവശ്യം സഹോദരൻ ദുഷ്യന്ത് വര്‍ക്കര്‍ മുന്നോട്ടുവയ്ക്കുന്നത്. ശേഷം നടന്നത് സ്നേഹത്തിന്റെ ഒരു കൈമാറ്റമായേ ഇവര്‍ കാണുന്നുള്ളൂ.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു മുഹൂര്‍ത്തമായിരിക്കും ഇത്. ഡയാലിസിസ് ചെയ്തുതുടങ്ങിയതിന് ശേഷം എനിക്ക് പല ആരോഗ്യപ്രശ്നങ്ങളും വന്നിരുന്നു. തളര്‍ച്ച, ഉറക്കമില്ലായ്മ.. അങ്ങനെയൊക്കെ. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ചേട്ടൻ ഇക്കാര്യം പറയുന്നത്.ശീതള്‍ പറയുന്നു.
ഇതാണ് ശരിക്കുമുള്ള രക്ഷാബന്ധൻ എന്നും സഹോദരങ്ങളുടെ സ്നേഹം വിലമതിക്കാനാകാത്തതാണ് എന്നുമെല്ലാം വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. എന്തായാലും ശസ്ത്രക്രിയയ്ക്ക് ശേഷം ശീതളിന്റെ ആരോഗ്യനില തൃപ്തികരമായാണ് തുടരുന്നത്. നിലവില്‍ ആശങ്കപ്പെടാൻ മറ്റ് കാര്യങ്ങളില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.