വാചാലനായ സുഹൃത്തിൻ്റെ ഫോൺ വിളികൾക്കും ഇനിയും കാത്തിരുന്ന സൗഹൃദ്ദ ലോകത്തെയും വീട്ടുകാരെയും ഞെട്ടിച്ചു, ആകസ്മികമായി ഉണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ഒരാഴ്ച്ചയോളമായി അയർലണ്ടിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റോജി.പി. ഇടിക്കുള ( Roji P Idicula ) ഇന്ന് വൈകിട്ട് 6.30 മണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു. 38 വയസ്സായിരുന്നു.
യുഎൻഎയുടെ സജീവ പ്രവർത്തകനും അയർലണ്ടിൽ ഗോൾവേയിലെ ട്യൂമിൽ നേഴ്സുമായ റോജി പി ഇഡിക്കുള, അയർലണ്ടിലെ Beaumont ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സംഘടനാ, പ്രവർത്തകൻ എന്നതിലുപരി സുഹൃത്തുകൾക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു റോജി എന്നും അതിനാൽ ആശുപത്രിൽ അഡ്‌മിറ്റ് ആയ നാൾ മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അനേകർ പ്രാർത്ഥിച്ചു കാത്തിരുന്നു.
![]() |
Roji.P.Idicula |
മംഗലാപുരത്തെ ആൽവാസ് കോളേജിൽ നിന്ന് നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കി. അയർലണ്ടിൽ വരുന്നതിന് മുമ്പ് മംഗലാപുരത്തും കേരളത്തിലുമായി 3 വ്യത്യസ്ത ആശുപത്രികളിൽ OT സ്റ്റാഫായി കരിയർ ആരംഭിച്ചു, തുടർന്ന് വിദേശത്ത്, ഖത്തറിൽ ജോലി ചെയ്യുകയും അതിനുശേഷം ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബം നാല് വർഷം മുൻപ് അയർലണ്ടിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയുമായിരുന്നു. അയർലണ്ടിൽ കോർക്കിലായിരുന്ന റോജിയുടെ കുടുംബം കുടിയേറിയത്. ഒരു വർഷം മുമ്പാണ് കൗണ്ടി ഗോൾവേയിൽ താമസം തുടങ്ങിയത്.
യുഎൻഎയുടെ മുൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു കൂടാതെ UNIQ-ന്റെ എക്‌സിക്യൂട്ടീവ് അംഗവുമാണ് നിര്യാതനായ റോജി പി ഇടിക്കുള.
സംസ്‌കാര ശുശ്രുഷകൾ പിന്നീട് , കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.