തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് ചട്ടക്കൂട് പ്രസിദ്ധീകരിച്ചു. നാലു മേഖല കേന്ദ്രീകരിച്ചാണ് ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഇതിൻറെ ഭാഗമായുള്ള ചര്‍ച്ചകളെ ആദ്യമേ വിവാദത്തിലാഴ്ത്താനാണ് ചിലര്‍ ശ്രമിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു.10 വര്‍ഷത്തിനുശേഷമാണ് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ മേഖലകളില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ചട്ടക്കൂട് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. നാലു മേഖല കേന്ദ്രീകരിച്ചാണ് ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി നടന്ന ചര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി വിമര്‍ശിച്ചു.
2024 ല്‍ 1,3,5,7,9 ക്ലാസുകളിലായി 168 പാഠ പുസ്തകങ്ങളാണ് പരിഷ്കരിച്ച് പുറത്തിറക്കുന്നത്. പാഠപുസ്തക പരിഷ്കരണത്തിലെ ജനകീയ സ്വഭാവത്തെ കെ. ജയകുമാര്‍ അഭിനന്ദിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കും അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.