കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയില്ലെന്ന് ഹൈക്കോടതി.
പിതൃത്വ പരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെ യുവാവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു.
വിദേശത്ത് ജോലി ചെയ്തിരുന്ന ഹര്ജിക്കാരന് 2004ലാണ് വിവാഹിതനായത്. രണ്ടുതവണ ഭാര്യയെ വിദേശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ കഴിഞ്ഞിരുന്നു. 2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടിക്ക് ജീവനാംശം നല്കാതിരിക്കാനാണ് പിതൃത്വത്തില്‍ സംശയമുന്നയിക്കുന്നതെന്നാണ് എതിര്‍കക്ഷി വാദിച്ചത്. ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹര്ജിക്കാരന് പറയുന്നില്ലെന്ന് കുടുംബകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂര്‍ണമായും നിഷേധിക്കുന്നുമില്ല. സംശയം മാത്രമാണുള്ളത് എന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.