ജോസ് ദേവസ്യ ഭരണങ്ങാനം ✍️✍️
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരങ്ങളിൽ ശക്തമായ മഴ പെയ്തിട്ടും മീനച്ചിലാറ്റിൽ വെള്ളം പൊങ്ങിയില്ല എന്നുള്ളത് ഏറെ ആശ്വാസകരം. 2021ൽ കുറെ തുരുത്തുകൾ നീക്കിയതിന്റെ ഫലമാണ് ഇത്.
പനയ്ക്കപ്പാലത്തും അമ്പാറയിലും ആറ്റിലെ കുറെ തുരുത്തുകൾ അധികൃതർ നീക്കി.ഇത് പൂർണമായും നീക്കിയാൽ വെള്ളപ്പൊക്കം എന്ന ആശങ്ക പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും നീങ്ങും.എന്നാൽ സർക്കാരിന് ഇത് ചെയ്യാൻ സാധിക്കുകയില്ല എന്ന കാര്യം ഉറപ്പാണ്' കാലങ്ങളായി പെയ്യുന്ന കനത്ത മഴയിൽ രൂപപ്പെട്ട തുരുത്തുകളും ആറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുകൾ വഴി ലേലം വിളിച്ചു ടെൻഡർ കൊടുത്താൽ ഗ്രാമപഞ്ചായത്തുകൾക്ക് ഇതുവഴി വരുമാനവും ലഭിക്കും.
കോട്ടയം ജില്ലാ കളക്ടറും തദ്ദേശ സ്വയം ഭരണ അധികാരികളും ജനപ്രതിനിധികളും ഈ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയാൽ ഈരാറ്റുപേട്ട ഭരണങ്ങാനം പാലാ ഭാഗങ്ങളിലെ നൂറുകണക്കിന് ജനങ്ങൾക്കും വ്യാപാരികൾക്കും ഏറെ ഉപകാര പ്രദമാകും.കിഴക്കൻ മേഖലകളിൽ മഴയും ഉരുൾപൊട്ടലും ഉണ്ടാകുന്ന സാഹചര്യത്തിൽ മീനച്ചിലാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നഷ്ടം വ്യാപാരികൾക്ക് ഉണ്ടാകുന്നതായി കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുണ്ട്.
എന്നാൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിനു ഭരണാധികാരികൾക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മീനച്ചിലാറിന്റെ തീരങ്ങൾ കെട്ടുറപ്പുള്ളതാക്കി സംരക്ഷിക്കേണ്ടതും ആറിന്റെ ആഴം കൂട്ടേണ്ടതും അത്യാവശ്യമാണ്.
വിവിധ പ്രദേശങ്ങളിലുള്ള മീനച്ചിലാർ സംരക്ഷണ സമിതികളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിഷയത്തിൽ കാര്യക്ഷമായ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രളയ സമാന സാഹചര്യം വരും നാളുകളിൽ പാലാ ഈരാറ്റുപേട്ട ഭാഗങ്ങളിൽ വന്നുചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.