തിരുവനന്തപുരം : പരിധി കഴിഞ്ഞിട്ടും അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
എന്നാല്‍, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് സംസ്ഥാന ധന മന്ത്രി കെ.എൻ.ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നേടിയെടുക്കാൻ ധന അഡിഷനല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞമാസം രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പോയി കേന്ദ്ര ധനമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി കഴിഞ്ഞദിവസം കേന്ദ്രം മറുപടിക്കത്ത് കൈമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.