ഇടുക്കി :മൂന്നാർ പള്ളിവാസലിൽ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ കാസർകോട് സ്വദേശി പി.കെ.റോഷ് ആത്മഹത്യ ചെയ്തത് ഓൺലൈൻ ഗെയിമിനെ തുടർന്ന് പണം നഷ്ടമായതിന് പിന്നാലെ എന്ന് പൊലീസ്.
ടെലഗ്രാമിലൂടെ 22 കാരനായ റോഷ് കുറച്ചുനാളായി ഗെയിം കളിച്ചിരുന്നു. തുടക്കത്തിൽ പണം ലഭിക്കുകയും, പിന്നീട് കളിച്ചു നേടിയ പണം ലഭിക്കാൻ അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്തു. ഇങ്ങനെ അറുപതിനായിരം രൂപ ഒടുവിൽ യുവാവ് നൽകേണ്ടിവന്നു.കടം വാങ്ങിയും സഹപ്രവർത്തകന്റെ മാല പണയം വച്ചുമാണ് റോഷ് പണം സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.
സഹപ്രവർത്തകന്റെ മൊഴിയാണ് പൊലീസിന് നിർണായകമായത്. യുവാവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോൺ ലോക്ക് ആയതിനാൽ വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘത്തിന് കൈമാറാനാണ് തീരുമാനം.
ഇതിലൂടെ എന്ത് തരം ഗെയിം ആണ് കളിച്ചത് എന്ന് കണ്ടെത്തും. റോഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.