കൊച്ചി : ഐ.എസ്. കേസിലെ പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ വിന്യസിച്ചെന്ന സൂചനയേത്തുടര്‍ന്ന് തൃശൂരും പാലക്കാട്ടും എന്‍.ഐ.എ.പരിശോധന ആരംഭിച്ചു
കേരളത്തില്‍ വ്യാപകസ്ഫോടനങ്ങള്ക്കു പദ്ധതിയിട്ട മലയാളി ഐ.എസ്. ഭീകരര്‍ രഹസ്യകേന്ദ്രങ്ങളില്‍ ഐ.ഇ.ഡി. ബോംബുകളുടെ പരീക്ഷണവിന്യാസം നടത്തിയെന്നാണു പിടിയിലായ ചിലര്‍ മൊഴി നല്‍കിയത്. അറസ്റ്റിലായ നബീല്‍ അഹമ്മദ്, ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലാണു സ്ഫോടനപദ്ധതികള്‍ ആസൂത്രണം ചെയ്തത്.
യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐ.എസ്. തീവ്രവാദി അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ പിന്‍ഗാമിയായാണ് ഐ.എസ്. കേരള അമീറായി നബീല്‍ എന്ന സെയ്ദ് നബീല്‍ അഹമ്മദ് എത്തിയതെന്ന് എന്‍.ഐ.എ. പറയുന്നു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് മുഖേനയാണു ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട നബീലിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.