അബുദാബി: നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗര്‍ഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായതോടെ ലോകത്തിന് മുൻപില് കൊളംബിയൻ ദമ്പതികളുടെ മകളായ കുഞ്ഞു മറിയത്തിന്റെ പുഞ്ചിരി നിറയുകയാണ്.
വെല്ലുവിളികള്‍ അതിജീവിച്ച് രണ്ടു മാസത്തിനു ശേഷം മറിയം ഭൂമിയിലേക്ക് പിറന്നു വീഴുമ്പോള്‍ പുതിയ ഒരു ചരിത്രം കൂടിയാണ് ഉടലെടുക്കുന്നത്. ലോകത്തിലാദ്യമായി ഇത്തരത്തിലൊരു സര്‍ജറി ചെയ്യുന്ന ആദ്യ ഇന്ത്യൻ ഡോക്ടറായി മന്ദീപ് സിംഗും ഈ സന്തോഷത്തിന്റെ ഭാഗമാവുകയാണ്.അമ്മയുടെ ഉദരത്തില്‍ ഗര്‍ഭാവസ്ഥയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ശിശു രണ്ടു മാസത്തിനു ശേഷം ജീവിതത്തിലേക്ക്. നട്ടെല്ലിലെ തകരാര്‍ പരിഹരിക്കാൻ സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളംബിയൻ ദമ്ബതികളുടെ കുട്ടിയാണ് അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് പിറന്നത്. സങ്കീര്‍ണ്ണ മെഡിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ യുഎഇയുടെ വൈദഗ്ദ്യത്തിന്റെ തെളിവായി മാറുകയാണ് കുഞ്ഞു മറിയത്തിന്റെ പിറവിയും മെച്ചപ്പെട്ട ആരോഗ്യനിലയും.
ഗര്‍ഭാവസ്ഥയുടെ 24 ആം ആഴ്ചയില്‍ ശസ്ത്രക്രിയക്ക് വിധേയയായ ശിശു ഗര്‍ഭപാത്രത്തില്‍ ആഴ്ചകളോളം തുടര്‍ന്ന് 37 ആം ആഴ്ചയാണ് ജനിച്ചത്. കുഞ്ഞ് മറിയം വിയോലെറ്റയുടെയും അമ്മ ലിസ് വാലന്റീന പരാ റോഡ്രിഗസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. ഋതു നമ്പ്യാരാണ് മറിയത്തിന്റെ പിറവിക്ക് വൈദ്യസഹായം നല്‍കിയത്. ജനനസമയത്ത് 2.46 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് പിറകിലെ ചര്‍മ്മത്തില്‍ ചെറിയ വിടവുണ്ടായിരുന്നു. ന്യൂറോ സര്ജൻ ഡോ. എസ്സാം എല്‍ഗമല്‍ ഇത് അടച്ചു. നിയോനാറ്റോളജി ഡയറക്ടര്‍ ഡോ. ഇവിയാനോ റുഡോള്‍ഫ് ഒസുറ്റയുടെ നേതൃത്വത്തിലുള്ള നവജാത ശിശുക്കളുടെ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലായിരുന്നു രണ്ടാഴ്ച കുഞ്ഞ്.
കുട്ടിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
“കുഞ്ഞിന്റെ മൂത്രാശയം നന്നായി പ്രവര്‍ത്തിക്കുന്നു, രണ്ട് കാലുകളുടെയും ചലനം സാധാരണ നിലയിലാണ്. സ്പൈന ബൈഫിഡ റിപ്പയറിന് കേടുപാടുകളില്ല. തലച്ചോറിന്റെ അള്‍ട്രാസൗണ്ടും എംആര്‍ഐയും സാധാരണ നിലയിലാണ്. അതുകൊണ്ട് ഗര്‍ഭാശയത്തിനുള്ളിലെ ശസ്ത്രക്രിയ വിജയകരമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ആരോഗ്യ നില പരിശോധിക്കേണ്ടതുണ്ടെങ്കിലും പ്രാരംഭ സൂചകങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്,” സ്പൈന ബൈഫിഡ ശസ്ത്രക്രിയക്ക് നേത്വത്വം നല്കിയ ഡോ. മന്ദീപ് സിംഗ് പറഞ്ഞു.
കൊളംബിയയിലെ കോള്‍സാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സംഘവുമായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ മെഡിക്കല്‍ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ലിസും ഭര്‍ത്താവ് ജേസണ്‍ മാറ്റിയോ മൊറേനോ ഗുട്ടറസും കൊളംബിയയിലെ ബൊഗോട്ടയില്‍ തിരിച്ചെത്തിയാല്‍ കുഞ്ഞിന്റെ സംരക്ഷണം അവിടത്തെ ഡോക്ടര്‍മാര്‍ ഏറ്റെടുക്കും. പീഡിയാട്രിക് യൂറോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരാണ് കുട്ടിയെ പരിശോധിക്കുക. കുടുംബം ഉടൻ കൊളംബിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
"യുഎഇ ഞങ്ങള്‍ക്ക് നല്കിയ ഏറ്റവും മികച്ച സമ്മാനമാണ് മരിയം. പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറ്റവും നല്ല പരിചരണം നല്‍കിയതിന് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഏറെ നന്ദിയുണ്ട്. വരും വര്‍ഷങ്ങളില്‍ മറിയത്തിന് വൈദ്യസഹായം ആവശ്യമായേക്കാമെങ്കിലും അവളുടെ ആരോഗ്യ നില മെച്ചപ്പെടുത്താൻ സഹായിച്ചതിന് ഏറെ നന്ദിയുണ്ട്," ലിസ് പറഞ്ഞു.
മൂന്ന് മണിക്കൂര്‍ നീണ്ട ഗര്‍ഭാശയത്തിലെ ശസ്ത്രക്രിയ; ഇന്ത്യൻ സര്‍ജന്റെ ആദ്യ നേട്ടം
മരിയത്തിന്റെ ജനനത്തിലൂടെ മുംബൈയില്‍ കുടുംബവേരുകളുള്ള ഡോ. മന്ദീപ് സിംഗ് സ്പൈന ബൈഫിഡ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യൻ വംശജനായി. ഡോ. മന്ദീപിന്റെ നേതൃത്വത്തില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ കിപ്രോസ് നിക്കോളെയ്ഡ്സ് ഫീറ്റല്‍ മെഡിസിൻ ആൻഡ് തെറാപ്പി സെന്ററിലെ വിദഗ്ധ സംഘമാണ് ജൂണില്‍ ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭപാത്രത്തില്‍ കീറലുണ്ടാക്കി ഗര്‍ഭസ്ഥ ശിശുവിനെ അല്‍പ്പം പുറത്തെടുത്തായിരുന്നു പിറകുവശത്ത് ശസ്ത്രക്രിയ. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടര്‍മാര്‍ കൃത്രിമ പാച്ച് ഉണ്ടാക്കി. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗര്‍ഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗര്‍ഭപാത്രം അടച്ചു. ഗര്‍ഭാവസ്ഥയുടെ ശേഷിക്കുന്ന കാലം ഗര്‍ഭപാത്രത്തില്‍ തന്നെ തുടര്‍ന്ന കുഞ്ഞ് 37 ആം ആഴ്ച സ്വാഭാവിക പ്രസവത്തിലൂടെയാണ് പുറത്തെത്തിയത്.
സ്പൈന ബൈഫിഡ: ഗര്‍ഭസ്ഥ ശസ്ത്രക്രിയയുടെ നേട്ടങ്ങള്‍
നട്ടെല്ലിന്റെ അസ്ഥികള്‍ രൂപപ്പെടാത്തപ്പോള്‍ സംഭവിക്കുന്ന ജനന വൈകല്യമാണ് സ്പൈന ബൈഫിഡ. ഇതിലൂടെ സുഷുമ്ന നാഡി അമ്നിയോട്ടിക് ഫ്ലൂയിഡിലേക്ക് തുറക്കപ്പെടുകയും സ്ഥിരം വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. മലവിസര്‍ജ്ജനം, മൂത്രാശയ നിയന്ത്രണം, പക്ഷാഘാതം അല്ലെങ്കില്‍ ശരീരത്തിന്റെ കീഴ് ഭാഗത്തെ അവയവങ്ങളിലെ പേശികളുടെ ബലഹീനത എന്നിവയ്ക്ക് ഈ അവസ്ഥ കാരണമാകും. ഗര്‍ഭാവസ്ഥയുടെ 19-25 ആഴ്ചയ്ക്കിടയില്‍ നട്ടെല്ലിലെ തകരാര്‍ പരിഹരിക്കാൻ ഗര്‍ഭാശയത്തില്‍ നടത്തുന്ന സ്പൈന ബൈഫിഡ റിപ്പയര്‍ ശസ്ത്രക്രിയയിലൂടെ ജനനശേഷം ശിശുവിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനാകുമെന്നതാണ് നിര്‍ണ്ണായകം. 1,000 ജനനങ്ങളില്‍ ഒരു കുട്ടിക്ക് സ്പൈന ബൈഫിഡ വൈകല്യം സംഭവിച്ചേക്കാമെന്നാണ് ശരാശരി കണക്കുകള്‍. ഗര്‍ഭാവസ്ഥയിലെ സ്പൈന ബൈഫിഡ പരിഹാര ശസ്ത്രക്രിയ സ്ഥിരം രോഗശാന്തിയല്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കും. ചികിത്സിക്കാതിരുന്നാല്‍ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയുന്നത് ഇതിലൂടെ തടയാനാകും. മറിയത്തിന്റെ നിലവിലെ ആരോഗ്യനില ഈ പ്രതീക്ഷയാണ് നല്‍കുന്നത്.
ഗര്‍ഭാവസ്ഥയിലെ സ്പൈന ബൈഫിഡ റിപ്പയര്‍ എല്ലായിടത്തും എളുപ്പത്തില്‍ ലഭ്യമല്ല. ലോകത്താകെ ഈ സങ്കീര്‍ണ്ണ ശസ്ത്രക്രിയ നടത്തുന്ന 14 കേന്ദ്രങ്ങളേയുള്ളൂ. ഏഷ്യയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമുള്ള ദമ്പതികള്‍ സാധാരണയായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും സഞ്ചരിക്കാറാണ് പതിവ്. എന്നാല്‍ ഇതിന് ഭാരിച്ച ചിലവാണ് വഹിക്കേണ്ടിവരിക. കൊളംബിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ചികിത്സയ്ക്കായി അബുദാബിയിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.