തിരുവനന്തപുരം: പതിവ് ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്കുന്ന കോള്‍ ഡ്യൂട്ടി അലവൻസ് വര്‍ധിപ്പിച്ചു.
അടിയന്തരസാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിളിച്ചുവരുത്തുന്ന അനസ്തെറ്റിസ്റ്റിനു നല്കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്ടര്‍മാത്രമുള്ള സ്പെഷ്യാലിറ്റികളില്‍ വൈകിട്ട് അഞ്ച് മണി മുതലുള്ള അധികജോലിക്ക് വര്‍ധിച്ച ആനുകൂല്യം ലഭിക്കും. ആശുപത്രിയില്‍നിന്ന് വാഹനസൗകര്യം ഒരുക്കുന്നില്ലെങ്കില്‍ ട്രാൻസ്പോര്‍ട്ട് അലവൻസിനും അര്‍ഹതയുണ്ട്.
പ്രസവം, ഗര്‍ഭകാല ചികിത്സാസൗകര്യങ്ങളുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങള്, താലൂക്കാശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിന് അര്‍ഹത. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ആനുകൂല്യം നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.