തിരുവനന്തപുരം : ജനങ്ങളോട് എ ഐ കാമറയെക്കുറിച്ച് ചോദിക്കുമ്പോൾ നല്ല അഭിപ്രായം മാത്രമാണ് കേള്‍ക്കുന്നതെന്നും കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി പി രാജീവ്.
ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കെല്‍ട്രോണും എ ഐ ക്യാമറയും ഏറെ സഹായിക്കുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് പരിഹാസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂലൈ വരെ 3316 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് കാമറ സ്ഥാപിച്ചതിനു ശേഷം 1177 ആയി കുറഞ്ഞു. 2199 അപകടങ്ങള്‍ കുറഞ്ഞു. മരണനിരക്ക് 313 ല്‍ നിന്ന് 63 ആയി കുറഞ്ഞതായും കണക്കുകള്‍ തെളിയിക്കുന്നുണ്ട്.
പ്രതിപക്ഷം ഇത് അംഗീകരിക്കുന്നില്ല. 11 കോടി രൂപയുടെ കരാര്‍ കിട്ടിയ കമ്ബനിക്ക് 75 കോടി രൂപ കിട്ടുമെന്നൊക്കെ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ക്യാമറ വേണ്ട ആളുകള്‍ റോഡില്‍ കൊല്ലപ്പെട്ടോട്ടെ എന്നാണോ പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.