കണ്ണൂര്‍: സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കിരണ്‍ കരുണാകരനെതിരെ പി. ജയരാജന്റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വിജയരാജൻ.
കിരണിനെതിരായ സൈബര്‍ ആക്രമണം തെറ്റാണെന്നും പാര്‍ട്ടി ആഭിമുഖ്യമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നും ജയരാജൻ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സാമൂഹ്യമാധ്യമ മാര്‍ഗരേഖ ബന്ധുമിത്രാദികളും പാലിക്കണം. സ്വര്‍ണക്കടത്തുകാരുമായി കിരണിന് ഒരു ബന്ധവും ഇല്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.ഡിവൈഎഫ്ഐയിലെ മോശം പ്രവണതകള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസമാണ് ജെയിൻ രാജ് രംഗത്തെത്തിയത്. കിരണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാദ തെറിവിളി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ജെയിൻ സംവാദത്തിന് തുടക്കമിട്ടത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യവാക്കുകള്‍ കൂടി ചേര്‍ത്ത് കൊണ്ടുള്ള ജെയിനിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ വിവാഹ ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജെയിന് പോസ്റ്റ് ചെയ്തു.
ഇതോടെ ജെയിനിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. ജെയിനിന്റെ പ്രസ്താവനകളെ പരോക്ഷമായി വിമര്‍ശിച്ച ഡിവൈഎഫ്ഐ, സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണിതെന്ന് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.