പാറശാല: വൃദ്ധയും റിട്ട.അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവര്‍ന്നതായി പരാതി.ചെങ്കവിളയ്ക്ക് സമീപം മാറാടി ആര്.എസ് ഭവനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്.
മുൻവശത്തെ വാതിലിലൂടെ വീടിനുള്ളില്‍ കടന്ന കള്ളൻ സുകുമാരിഅമ്മയുടെ അടുത്തെത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.സുകുമാരിഅമ്മ നിലവിളിച്ചെങ്കിലും ഇവരോടുള്ള നീരസം കൊണ്ട് അയല്‍ക്കാരാരും എത്തിയില്ല. ഇതിനിടെ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ട് പവന്റെ മാല കള്ളൻ പൊട്ടിച്ചെടുത്തു. വൃദ്ധ എതിര്‍ത്തതോടെ ഒരു കഷണം തിരികെ കിട്ടി.
ഇതിനിടെ വൃദ്ധ കിടക്കയ്ക്ക് അടിയില്‍ കരുതിയിരുന്ന 30,000 രൂപയും ഇയാള്‍ കൈക്കലാക്കി.തുടര്‍ന്ന് ചെലവിനായി ആയിരം രൂപ തിരികെ നല്‍കിയിട്ട് പ്രതി കടന്നു കളയുകയായിരുന്നു. സുകുമാരി അണിഞ്ഞിരുന്ന വളകളും കമ്മലുകളും ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും എതിര്‍ത്തതിനാല്‍ നഷ്ടപ്പെട്ടില്ല.എന്നാല്‍ വിരലിലുണ്ടായിരുന്ന അര പവന്റെ മോതിരം നഷ്ടപ്പെട്ടു.
കള്ളനെ നേരിട്ട് കണ്ടെങ്കിലും യാതൊരു മുഖപരിചയവും ഇല്ലെന്നാണ് പറയുന്നത്. സംഭവത്തിനെതിരെ വൃദ്ധ വനിതാസെല്ലിലും തുടര്‍ന്ന് റൂറല്‍ എസ്.പിയെയും വിളിച്ച് അറിയിച്ചതനുസരിച്ച് പൊഴിയൂര്‍ പൊലീസെത്തി വിവരങ്ങള്‍ തിരക്കി. എങ്കിലും ഇതുവരെയും മേല്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് വൃദ്ധ പരാതിപ്പെടുന്നു. കള്ളന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരിപ്പോള്‍ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.