മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ,

 കൊച്ചി: നടൻ മോഹൻലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹെെക്കോടതി സ്റ്റേ ചെയ്തു.

ആറ് മാസത്തേയ്ക്കാണ് സ്റ്റേ. മോഹൻലാല്‍ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്‌കോടതി നിര്‍ദേശിച്ചിരുന്നു.

കേസ് പിൻവലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. 

തുടര്‍ന്ന് നവംബര്‍ മൂന്നിന് മോഹൻലാല്‍ അടക്കമുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹെെക്കോടതി സ്റ്റേ ചെയ്തത്. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !