തിരുവനന്തപുരം: ആധാര്‍ കാര്‍ഡോ റേഷൻ കാര്‍ഡോ പോലുള്ള രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വിഷയത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
സ്കൂളില്‍ നിന്ന് ഉള്‍പ്പെടെ ഏത് അടിയന്തരസാഹചര്യങ്ങളിലും ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്.ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്കിയാല് മതി. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും സൗജന്യചികിത്സാ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിക്കും നിര്‍ദ്ദേശം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.