റായ്‌പുർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം സഹോദരിമാരെ ബലാത്സംഗം ചെയ്‌ത 10 പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു.
പ്രതികളിൽ ഒരാൾബിജെപി നേതാവിൻറെ മകനാണ്.റായ്പൂരിലെ മന്ദിർ ഹസൗദിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ആൺസുഹൃത്തിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം രണ്ട് സഹോദരിമാരെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.19,16 വയസ് പ്രായമുളള പെൺകുട്ടികളിൽ നിന്നും മൂന്ന് പേർ പണവും ഫോണും തട്ടിയെടുത്തു.തുടർന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ഏഴുപേർ സഹോദരിമാരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം പെൺകുട്ടികളെ പ്രതികൾ വഴിയരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.തുടർന്ന് പെൺകുട്ടികൾ അടുത്തുളള സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.
പ്രതികളിലൊരാളായ പൂനം ഠാക്കൂർ ബി ജെ പി പ്രാദേശിക നേതാവിന്റെ മകനാണ്.ഇയാൾക്കെതിരെ അരാംഗ് സ്റ്റേഷനിൽ അഞ്ച് കേസുകൾ ഉണ്ട്. ഠാക്കൂറിന്റെ പിതാവായ ലക്ഷ്മി നാരായൺ സിങ് ഠാക്കൂർ മന്ദിർ ഹസൗദ് വൈസ് പ്രസിഡന്റാണ്. ബലാത്സംഗം,കൊലപാതകം ഉൾപ്പടെയുളള കേസുകളാണ് പൂനം ഠാക്കൂറിന്റെ പേരിലുളളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.