കണ്ണൂർ: നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസിൽ യുവതിക്കുനേരെ അതിക്രമം. ശല്യം സഹിക്കവയ്യാതെ യുവതി ചങ്ങല വലിച്ച് വണ്ടി നിർത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂൽ സൗത്ത് സ്വദേശികളായ ടി.ഫയാസ് (26), മുഹമ്മദ് ഷാഫി (36), സി.അബ്ദുൾ വാഹിദ് (35) എന്നിവർക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തത്. തീവണ്ടിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ്.ജനറൽ കോച്ചിൽ മാഹിയിൽനിന്ന് മദ്യപിച്ച് കയറിയ ഇവർ യുവതിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെത്തുന്നതുവരെ മോശം പെരുമാറ്റം തുടർന്നു. പിന്നീട് കുറഞ്ഞു. എന്നാൽ വണ്ടി വളപട്ടണത്തെത്താറായപ്പോൾ വീണ്ടും ശല്യം വർധിച്ചു. തുടർന്ന് യുവതി അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു.
മൂന്നുപേരെയും യാത്രക്കാർ പിടിച്ചുവെച്ചു. വളപട്ടണം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് മൂന്നുപേരെയും റെയിൽവേ പോലീസിന് കൈമാറി. യുവതി പക്ഷേ, പരാതി നൽകിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.