തൃശൂര്‍: മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവും അച്ഛനും അറസ്റ്റില്‍. അച്ഛന്റെ സഹായത്തോടെയാണ് ജിഷ്ണു തട്ടിപ്പ് നടത്തിയത്.
കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്ബല്ലൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മാങ്ങാട്ടുകര വീട്ടില്‍ ജിഷ്ണു പ്രസാദും അച്ഛൻ ദശരഥനും അറസ്റ്റിലായത്. ജിഷ്ണു പ്രസാദ്. 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 23,500 രൂപയാണ് ഗോള്‍ഡ് അപ്രൈസറായ അച്ഛന്റെ സഹായത്തോടെ ബാങ്കില്‍ നിന്നും തട്ടിയെടുത്തത്.
കനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഗോള്‍ഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂര്‍ ശാഖയില്‍ ഈവര്‍ഷം ജൂണ്‍ മാസത്തിലാണ് പകരക്കാരനായി എത്തിയത്. ഇതേ ദിവസമാണ് ജിഷ്ണു പ്രസാദ് ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത്. ഓഡിറ്റിങ്ങില്‍ ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചുകളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായിപൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.