മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ പിതാവും മരിച്ചു,

തൃശൂർ: മണ്ണുത്തിയിൽ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോൺസൺ(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 

കഴിഞ്ഞ 14നാണ് ഇയാൾ മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച് തീയിട്ടത്. തുടർന്ന് മകൻ ജോജി (38), പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്കു (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്. 

സംഭവത്തിന് ശേഷം നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോണ‍സനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !