കവന്‍ട്രി: യുകെയിൽ ജോലി സ്ഥലത്തു കുഴഞ്ഞു വീണ് ഏതാനും ദിവസമായി ഗുരുതരാവസ്ഥയില്‍ ബിര്‍മിങാമില്‍ കഴിഞ്ഞിരുന്ന ബിര്‍മിങാം മലയാളി ജയരാജ് വാസു മരണത്തിനു ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. തൃശൂര്‍ രാമവര്‍മപുരം നെല്ലിക്കാട് കണ്ടാരുവളപ്പില് സ്വദേശിയായ ജയരാജ് വാസുവിനാണു അകാല വിയോഗം.
കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയരാജിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ജീവന് രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രി ജീവനക്കാര്‍ നടത്തിയെങ്കിലും 58 വയസുള്ള ജയരാജ് ജീവിതത്തിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വിരളമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തുക ആയിരുന്നു.
ഭാര്യക്കൊപ്പമാണ് യുകെയില്‍ കഴിഞ്ഞിരുന്നതെങ്കിലും മക്കള്‍ നാട്ടില്‍ ആയതിനാല്‍ മൂത്ത മകന് യുകെയില്‍ എത്തുന്നതുവരെ ജീവന് നിലനിര്‍ത്തുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഏതാനും വര്‍ഷമായി യുകെയില്‍ ജീവിക്കുന്ന ഇദ്ദേഹത്തിന് സ്ഥിര താമസത്തിനുള്ള അനുവാദം ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ബിര്‍മിങാം സിറ്റി സെന്ററിന് അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്
മൂത്ത മകന് യുകെയില്‍ എത്താനുള്ള വിസക്ക് അപേക്ഷിച്ചെങ്കിലും ഹോം ഓഫിസ് അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് മകന് യുകെയില്‍ എത്താനുള്ള സാധ്യത അടയുക ആയിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്റര്‍ ഓഫ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യ വിദഗ്ധര്‍ എത്തുക ആയിരുന്നു എന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് ജയരാജിന്റെ മരണം സ്ഥിരീകരിക്കുന്നത്.
യുകെയില്‍ മറ്റു ബന്ധുക്കള്‍ ഇല്ലാത്തതിനാലും മക്കള്‍ കേരളത്തില്‍ ആയതിനാലും സംസ്കാരം നാട്ടില്‍ നടത്താനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.