പതിപ്പള്ളിയിലെജൈവ വൈവിധ്യ പാർക്ക് ഉൽഘാടനം വേറിട്ട കാഴ്ചയായി

തൊടുപുഴ :കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇടുക്കി ജില്ലക്ക് അനുവദിച്ച് നൽകിയ ഫണ്ടുകൾ ഉപയോഗിച്ച് അറക്കുളം ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ വാർഡായ പതിപ്പള്ളിയിൽ നിർമ്മിച്ചജൈവവൈവിധ്യ പാർക്കിൻ്റെ  ഉൽഘാടനം കേരള. ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ശ്രീ.കെ.വി.ഗോവിന്ദൻ നിർവ്വഹിച്ചു.

പ്രകൃതിക്കിണങ്ങുന്ന കുരുത്തോലയും, അലങ്കാരങ്ങളും, പനയോലയിൽ തീർത്ത സ്വാഗത കമാനവും, നാടൻ പാട്ടും, നൃത്തവും, ഇല്ലിക്കുറ്റിയിൽ അലങ്കരിച്ച ബൊക്കെകളും, വാഴയിലയിൽ പൊതിഞ്ഞ നാടൻ പഴംപൊരിയും അടക്കം എല്ലാം വേറിട്ട കാഴ്ചയായി മാറി പാർക്കിൻ്റെ ഉൽഘാടന വേദി. പതിപ്പള്ളി ഗവ. ട്രൈബൽ സ്കൂളിൻ്റെ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി.കെ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം.ജെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്റർ  ബിൻസ്.സി.തോമസ് പദ്ധതി വിശദീകരണം നടത്തി. ജൈവവൈവിധ്യ പാർക്കിൻ്റെ ഉൽഘാടനത്തോടനുബന്ധിച്ചുള്ള ലഘുലേഖയുടെ പ്രകാശനം ജൈവവൈവിധ്യ ബോർഡ് മെമ്പർ ഡോ.സതീഷ് കുമാർ നിർവ്വഹിച്ചു.
പഞ്ചാ. വൈസ് പ്രസി. സുബി ജോമോൻ സ്വാഗതവും ബി.എം സി ജില്ലാ കോർഡിനേറ്റർ വി.എസ് അശ്വതി നന്ദിയും രേഖപ്പെടുത്തി. 

 ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ തുളസീധരൻ, പി.ഏ.വേലുക്കുട്ടൻ,

പഞ്ചാ. സെക്ര.എം.ഏസുബൈർ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ടി.വൽസമ്മ, സ്കൂൾ പി.ടി.ഏ. പ്രസി.പി.ജി ജനാർദ്ധനൻ,ജൈവ വൈവിധ്യ സമിതി പഞ്ചാ. കൺവീനർ ഏ.ടി തോമസ് അഴകൻ പറമ്പിൽ, തൊഴിലുറപ്പ് എഞ്ചിനീയർ ഉമാദേവി എന്നിവർ സംസാരിച്ചു. ഊര് മൂപ്പൻമാരായ പത്മദാസ്, പുരുഷോത്തമൻ,

തൊഴിലുറപ്പ് ഓവർസിയർമാരായ ജയകൃഷ്ണൻ, രാഹുൽ, ബി.എം സി അംഗങ്ങളായ വൽസ സതീശൻ, സെലിൻ എബ്രഹാം, റോസിലി കുടുംബശ്രീ സിഡിഎസ് മെമ്പർ ഭാരതി രാമകൃഷ്ണൻ, പി.ടി.ഏ.ഭാരവാഹികളായ സി.എസ് ജിയേഷ്, ബിജു പേരിയത്ത്, തൊഴിലുറപ്പ്, കുടുബശ്രീ, പി.ടി.ഏ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബയോഡൈവേഴ്സിറ്റി ബോർഡ് നൽകിയ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ചതാണ് പാർക്ക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !