പാലാ: രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. മെമ്പർ ജോസഫ്‌വഴക്കനും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായ ഞാനും രാമപുരത്ത് നടത്തിയ രാഷ്ട്രിയപ്രസംഗം മൂലമാണ് വലവൂർ ബാങ്കിൽ നിന്നും നിക്ഷേപകർ പണം പിൻവലിക്കുന്നതെന്നും,
വലവൂർ ബാങ്കിലെ നിക്ഷേപകരുടെ ഇടയിൽ വ്യാപകമായി പ്രചരണം അഴിച്ചുവിട്ട് തടിതപ്പാൻ വലവൂർബാങ്ക് പ്രസിഡണ്ട് ഫിലിപ്പ് കുഴികുളവും ഭരണസമിതി അംഗങ്ങളും വിഭലശ്രമം നടത്തുകയാണെന്നും,
പ്രസംഗം കേട്ട് നിക്ഷേപകർ പണം ആവശ്യപ്പെടുന്നു എന്ന ആരോപണം വിചിത്രമാണെന്നും, നിക്ഷേപകർ പണം ആവശ്യപ്പെട്ടു വന്നാൽ പണം നൽകാൻ നടപടി സ്വീകരിക്കണമെന്നും UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഒരു പ്രസ്താവനയും പ്രസംഗവും ഇതുവരെ ഞാൻ നടത്തിയിട്ടില്ല എന്നും വലവൂർ ബാങ്കിൽ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നോ അല്ലെന്നോ പറയേണ്ട ഉത്തരവാധിത്വം എനിക്കില്ലെന്നും സജി പറഞ്ഞു.
നിക്ഷേപകരുടെ പണം എവിടെയാണെന്ന് ഫിലിപ്പ് കുഴികുളം വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.നിലവിലത്തെ വലവൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന്സമീപം ഓഫീസ് കെട്ടിടം വിപുലീകരിക്കുവാൻ സ്ഥലം ഉണ്ടായിരുന്നിട്ടും ഹെഡ് ഓഫീസ് നിർമ്മിക്കാൻ എന്നു പറഞ്ഞ് പുതുതായി സ്ഥലം വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന്-
സഹകരണസംഘം അസിസ്റ്റൻറ് രജിസ്റ്റർ മീനച്ചിലിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുമെന്നും സ്ഥലം വാങ്ങിയതിലും , കെട്ടിടനിർമ്മണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.