തൃശൂര്‍: വിശ്വാസം സംബന്ധിച്ച പ്രസ്താവനകള്‍ നടത്തി വിവാദത്തിലായ സ്പീക്കര്‍ എ.എൻ. ഷംസീര്‍, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവര്‍ക്കെതിരെ പരോക്ഷ പ്രസ്താവനയുമായി പാറമേക്കാവ് ദേവസ്വം.
കോടിക്കണക്കിന് പേരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ളതാണെന്ന് ഈ നീക്കങ്ങളെന്ന് പറഞ്ഞ ദേവസ്വം, "ഇന്ത്യ'യിലെ മറ്റൊരു നേതാവ് സനാതനധര്‍മത്തിന്റെ ഉന്മൂലനം ആവശ്യപ്പെട്ടതായും പറഞ്ഞു.
സനാതന ധര്‍മ്മത്തിനെതിരെയുള്ള ആഹ്വാനം അര്‍ഹിക്കുന്ന അവഗണനയോടെ തളളിക്കളയേണ്ടതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അവരെ നിയന്ത്രിക്കേണ്ടത് അതാത് രാഷ്ട്രീയകക്ഷികളുടെ ചുമതലയാണ്.
ഭാരതത്തിന്റെ നിലനില്‍പ്പ് തന്നെ എല്ലാ മനുഷ്യരേയും, നിരീശ്വരവാദികളെപ്പോലും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സനാതനധര്‍മ്മത്തിന്റെ വെളിച്ചമുള്‍ക്കൊണ്ടാണ്. ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തുവാൻ മാത്രമേ സഹായിക്കൂവെന്നും ദേവസ്വം കൂട്ടിച്ചേര്‍ത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.