വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി വന്നെത്തിയിരിക്കുകയാണ്. കാര്‍മുകില്‍ വര്ണനെ ഭക്തിപുരസ്സരം മനസില്‍ കരുതി കണ്ണനും രാധയുമായി കുട്ടികള്‍ ശോഭായാത്രയില്‍ പങ്കെടുക്കുന്നതാണ് ഏതൊരു ശ്രീകൃഷ്ണ ജയന്തി ദിനത്തിലും എല്ലാവരുടേയും മനസില്‍ എത്തുക.
ഇത് പ്രകാരം ഈ ദിവസം വിശ്വാസികള്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന് ലോകത്തെ അസുരശക്തികളില് നിന്നും തിന്മകളില് നിന്നും രക്ഷിക്കാനായി പിറവിയെടുത്തു എന്നാണ് വിശ്വാസം. പ്രതാപ ശാലിയും സത്യസന്ധനുമായ ഉഗ്രസേനന് രാജാവിന്റെ മക്കളായിരുന്നു കംസനും ദേവകിയും. ആസുരഭാവത്തോടെയായിരുന്നു കംസന്റെ ജനനം.
സഹോദരി ദേവകിയെ വസുദേവരുമായി വിവാഹം കഴിപ്പിച്ച ശേഷം യാത്രയാക്കുന്നതിനിടെ കംസന് ഒരു അശരീരി കേട്ടു. വസുദേവര്‍ക്കും ദേവകിയ്ക്കുമുണ്ടാകുന്ന എട്ടാമത്തെ പുത്രന് കംസന്റെ ജീവനെടുക്കുമെന്നായിരുന്നു അത്.
കാരാഗ്രഹത്തില്‍ വെച്ച് വസുദേവര്‍ക്കും ദേവകിക്കും പിറന്ന ഏഴ് കുഞ്ഞുങ്ങളേയും കംസന് കൊന്നു. എട്ടാമത്തെ കുഞ്ഞായി ജനിച്ച കണ്ണനെ വസുദേവര്‍ ആരുമറിയാതെ മാറ്റി. കണ്ണന് പിറന്ന അതേ ദിവസം തന്നെ വൃന്ദാവനത്തിലെ നന്ദഗോപര്‍ക്കും യശോദയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. ആ കുഞ്ഞുമായി കണ്ണനെ മാറ്റിയ വസുദേവര്‍ കംസനോട് തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുഞ്ഞാണെന്നും ആണ്‍കുട്ടി ജനിച്ചാല്‍ ആണ് ദോഷകരം എന്നായിരുന്നു അശരീരിയിലുണ്ടായിരുന്നത് എന്നും പറഞ്ഞു.
ഇത് കേട്ട കംസന് മടങ്ങി പോകുകയായിരുന്നു. കണ്ണനാകട്ടെ വൃന്ദാവനത്തില്‍ നന്ദഗോപരുടേയും യശോദയുടേയും മകനായി വളര്‍ന്നു. ബാല്യത്തിലും കൗമാരത്തിലുമെല്ലാം ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത കണ്ണന് ഗ്രാമവാസികളുടെ കണ്ണിലുണ്ണിയായി വളര്‍ന്നു. പിന്നീടങ്ങോട്ട് കണ്ണന്റെ ലീലകളാല്‍ സമ്പന്നമാണ് ഐതിഹ്യങ്ങള്‍. എവിടെയാണോ ധര്‍മ്മച്യുതിയുണ്ടാവുന്നത് അവിടെ ഭഗവാന് അവതരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങള്‍ ആണ് നടക്കുന്നത്. അഷ്ടമിരോഹിണി ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്താറുണ്ട്. ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ജയ് ശ്രീ കൃഷ്ണ
ഈ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ
എല്ലാവര്ക്കും ഐശ്വര്യപൂര്‍ണമായ ശ്രീകൃഷ്ണ ജയന്തി ആശംസകൾ
വനമാലി വാസുദേവ ജഗന് മോഹന രാധാ രമണ, ശശി വദന സരസിജ നയന ജഗന് മോഹന്‍ രാധാ രമണ.
നിങ്ങളുടെ ഹൃദയവും വീടും സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ, ആശംസകള്‍,




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.