കൂട്ടിയും കിഴിച്ചും മുന്നണികൾ പുതുപ്പള്ളിയിൽ 'പതിനൊന്നിന് പുതിയ എംഎൽഎ ചുമതലയേൽക്കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമാപിച്ച വേളയിൽ മൂന്നു മുന്നണികളും പുതുപ്പള്ളിയിൽ പുതിയ കണക്കുകൂട്ടലുകളിലാണ്.

പ്രവചിച്ചതു പോലെ വോട്ടിങ് ശതമാനം ഉയർന്നില്ലെങ്കിലും സ്വപ്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാ‍ൽ, വൻ ഭൂരിപക്ഷമെന്ന യുഡിഎഫ് പ്രവചനങ്ങളെ പിടിച്ചുനിർത്താനായേക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

വോട്ടിങ്ങിലെ താമസം പുതിയ തർക്കങ്ങൾക്കു വഴിതെളിച്ചു. വോട്ടിങ് വൈകിയെന്ന കാര്യത്തിൽ ഇരുപക്ഷവും യോജിക്കുന്നു. ഇതു മനഃപൂർവമാണെന്നാണ് യുഡിഎഫ് ആരോപണം. ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. പലയിടത്തും വോട്ടർമാർ മണിക്കൂറുകളോളം കാത്തുനിന്നു.

വരിനിന്ന് മടുത്ത് രണ്ടും മൂന്നും തവണ പോയിവന്നശേഷം വോട്ടു ചെയ്തവരും ധാരാളം. വോട്ടർ പട്ടിക സംബന്ധിച്ച തർക്കവും തുടക്കം മുതലേ യുഡിഎഫ് ഉന്നയിച്ചിരുന്നു. പുതുതായി പേരു ചേർക്കാൻ അനുവദിച്ചില്ലെന്നും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കിയില്ലെന്നുമായിരുന്നു പരാതി.

മണർകാട്, അയർക്കുന്നം, അകലക്കുന്നം എന്നിവിടങ്ങളിലെ വോട്ടിങ് നിലയിലുണ്ടാകുന്ന മാറ്റം ഭൂരിപക്ഷം നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണു യുഡിഎഫ് വിലയിരുത്തൽ. കഴിഞ്ഞതവണ മണർകാട് 1000 വോട്ടിനു പിന്നിലായിരുന്നു ഉമ്മൻ ചാണ്ടി.

പാമ്പാടിയിലും ചെറിയ ലീഡേ ഉണ്ടായിരുന്നുള്ളൂ. എൽഡിഎഫിലേക്ക് ചേക്കേറിയ കേരള കോൺഗ്രസിനു (എം) സ്വാധീനമുള്ള അകലക്കുന്നം, അയർക്കുന്നം മേഖലകളിലും ഉമ്മൻ ചാണ്ടിയുടെ ലീഡ് കുറഞ്ഞിരുന്നു.

എന്നാൽ, സഭാവിഷയം ഇത്തവണ വലിയ കാര്യമായി ഉയരാതിരുന്നതു മണർകാട്ടും പാമ്പാടിയിലും ചാണ്ടി ഉമ്മന് അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വേട്ടയാടി എന്ന പൊതുവികാരം അകലക്കുന്നം, അയർക്കുന്നം മേഖലകളിലും അനുകൂലതരംഗം ഉണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !