സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ ഒകെ കൂടി കൊണ്ട് ഇരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ചർച്ച ആവേണ്ട ഒരു മികച്ച സിനിമ ആണ് പ്രാവ്..💯
4 സുഹൃത്തുക്കൾ തങ്ങളുടെ ആവിശ്യത്തിന് ഒരു റിസോർട് ൽ റൂം എടുക്കുന്നതും അന്നവിടെ നടക്കുന്ന അപ്രതീക്ഷിത സംഭാവങ്ങളും ആണ് സിനിമ യുടെ കഥ എന്ന് പറയുന്നത്.. ആവശ്യത്തിനുള്ള കോമഡിയും, ഇമോഷണൽ രംഗങ്ങളും സസ്‌പെൻസ്, fight, എല്ലാം ഉള്ള എല്ലാത്തരം പ്രേഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ തന്നെ ആണ് പ്രാവ്..
ശ്രീ പി പത്മരാജന്റെ 'ദ സോർസറർ ഓഫ് ടെയിൽസ്' എന്ന ചെറുകഥയെ ആസ്പദമാക്കി നവാസ് അലിയാണ് പ്രാവ് മലയാള സിനിമ സംവിധാനം ചെയ്തത്. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ അബ്ദുസമദ്, തകഴി രാജശേഖരൻ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയേൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിഇടി സിനിമയുടെ ബാനറിൽ തകഴി രാജശേഖരനാണ് പ്രാവ് നിർമ്മിച്ചത്. ഇതിഹാസതാരം പത്മരാജന്റെ കഥാസമാഹാരത്തിൽ നിന്നാണ് ആഖ്യാനത്തിന്റെ പ്രധാന ആശയങ്ങൾ ഉരുത്തിരിഞ്ഞത്, പ്രാവ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നവാസ് അലി എഴുതിയതാണ്.
ആന്റണി ജോ ഛായാഗ്രഹണവും ജോവിൻ ജോണാണ് എഡിറ്റിംഗും. പ്രാവ് എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി കെ ആറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് മഞ്ജുമോളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.