ചാനല്‍ പ്രളയത്തില്‍, പ്രേക്ഷകരെ സംഘടിപ്പിക്കുന്നതില്‍ വിജയിക്കാനായി എന്തും ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ചാനലിന് പരസ്യ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് എല്ലാ ചാനലുകളും.
പലതരത്തിലുള്ള ഷോകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നത് അങ്ങനെയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതുമാത്രം ലക്ഷ്യമാകുമ്പോള്‍ പരിപാടിയുടെ ഗുണത്തെക്കുറിച്ച് അധികം ചാനലുകാര്‍ ചിന്തിക്കുന്നില്ല. സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പരിപാടികള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതുവരെ കാര്യങ്ങളെത്തിയിരിക്കുന്നു.
പുതുമയുള്ള പരിപാടികള്‍ എന്നതിനപ്പുറം, പെട്ടന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പരിപാടി എന്നതാണ് ഇപ്പോഴത്തെ ചാനല്‍ അജണ്ട. ഇതിനു വേണ്ടി ഗവേഷണവും അതിന്റെ നടപ്പാക്കാലുമൊക്കെ നിര്‍വ്വഹിക്കാന്‍ എല്ലാ ചാനലുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തില്‍ ജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പ്രേക്ഷകരുടെ മനസിനെയും സ്വഭാവത്തെയും പരിപാടി ഏതുതരത്തില്‍ സ്വാധീനിക്കുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.
തീവ്രവാദം അല്ലെങ്കിൽ നിയമ ലംഘനം നടത്തുന്ന സംഘടനകളിൽ പെട്ടവർ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ചാനൽ പരിപാടികളിൽ ഒരു പ്ലാറ്റ്ഫോം നൽകുന്നതിൽ നിന്ന് ചാനലുകൾ വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നു. ഇന്ത്യയിലെ എല്ലാ ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ചാനല്‍ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതുപോലെ പരിപാടിക്ക് ധാരാളം പ്രേക്ഷകരെ നേടാന്‍ കഴിഞ്ഞു. ഗുണം കൊണ്ടല്ല പ്രേക്ഷകരുണ്ടായതെന്നറിയുമ്പോഴാണ് എത്രത്തോളം ഗുരുതരമാണ് അവസ്ഥയെന്ന് മനസ്സിലാകുന്നത്.
സംപ്രേഷണം ചെയ്യരുതെന്ന് നിര്‍ദേശിച്ച പല പരിപാടികളും ചെറുതായി മാറ്റങ്ങള്‍ വരുത്തി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രേക്ഷകരെ പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് ചാനലുകാര്‍ ഇതു ചെയ്തുകൊണ്ടിരിക്കുന്നത്.
അക്രമികളെയും കൊള്ളക്കാരെയും മഹത്വവല്‍ക്കരിക്കുന്ന ചിലപരിപാടികളും സിനിമകളും മറ്റും സ്ഥിരമായി കാണിക്കുമ്പോള്‍ അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിയുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഒരു സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതെല്ലാം നല്‍കുന്ന സൂചന ചാനല്‍പരിപാടികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ്. പുകവലി, മദ്യപാനം എന്നിവ കാണിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ നിരോധിച്ചിട്ടില്ല. പുകവിലിക്കുന്നതും മദ്യപിക്കുന്നതും കാണിക്കുമ്പോള്‍ ആരോഗ്യത്തിനു ഹാനികരം എന്നു കൂടി ചേര്‍ക്കണം. സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം ഇപ്പോള്‍ കേന്ദ്ര തലത്തില്‍ നിലവിലുണ്ട്. എന്നാല്‍ ചാനല്‍ പരിപാടികള്‍ക്കും സീരിയലുകള്‍ക്കും അത്തരം സംവിധാനം കര്‍ശനമാക്കുന്നില്ല.
ഇപ്പോഴുള്ള അവസ്ഥയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സ്വീകരണമുറിയില്‍ നിന്ന് ടെലിവിഷന്‍ പെട്ടിയെ പുറത്താക്കുക എന്നൊരു മുദ്രാവാക്യം ഉയര്‍ന്നുവരാന്‍ അധികകാലം ആവശ്യമില്ല. ചാനല്‍ പരിപാടികള്‍ക്കു മുന്നില്‍ ഒരു കത്രിക പിടിച്ച് നില്‍ക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.