സിപിഎമ്മിൽ ചേരുന്നതിന് പിന്നാലെ തുടർച്ചയായി വാർത്തകളിൽ ഇടപിടിക്കാറുണ്ട് നടൻ ഭീമൻ രഘു. സംസ്ഥാന ചലചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു.
അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്കാരമാണ് എന്‍റെത്. അദ്ദേഹത്തിന്‍റെ സംസാരം കേട്ടപ്പോള്‍ എന്‍റെ അച്ഛന്‍ സംസാരിക്കുന്നത് പോലെ തോന്നി അത് കൊണ്ട് എഴുന്നേറ്റു. അത് പ്രിപ്പേയര്‍ ചെയ്ത് വന്ന് ചെയ്തതൊന്നും അല്ല. അപ്പോള്‍ തോന്നി അത് ചെയ്തു എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കും പാർട്ടി കൊടിയുമായി എത്തിയ രഘുവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. യാതൊരു സംശയവുമില്ല.
മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ. അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കുമെന്നും ഭീമൻ രഘു പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.