പിള്ളേര് ഭീമമായ തുക ലോൺ എടുത്ത് സ്റ്റുഡൻ്റ് വിസക്ക് പഠിക്കാൻ വന്നതാണ്. മാതാപിതാക്കൾ വല്ലതും അറിയുന്നുണ്ടോ?
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണിൽ ആണ് ഈ നാണംകെട്ട സംഭവം അരങ്ങേറിയത്…വിദ്യാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കം കൂട്ടതല്ലിൽ കലാശിക്കുകയായിരുന്നു.
ഓസ്ട്രേലിയയിൽ ബ്രിസ്ബയിനിൽ ഉള്ള മലയാളി വിദ്യാർഥികൾ നടത്തിയ ഓണാഘോഷത്തിലുണ്ടായ തല്ലിനിടയിൽ ഉടുമുണ്ട് വരെ ഊരി പോകുന്നവർ ഉണ്ട്. വീഡിയോയിലെ സെക്യൂരിറ്റിക്കാർ സായിപ്പുമാരാണ്. അജാനു ബാഹുവായ ഒരു സെക്യൂരിറ്റി സായിപ്പ് തല്ലിനിടയിൽ കാറുകൾക്ക് ഇടയിൽ മറിഞ്ഞ് വീണ രണ്ട് പേരേ കഴുത്തിൽ തൂക്കി എടുക്കുന്നതും കാണാം. ചിലർ ഓടി വന്നു തല്ലുന്നു. അടികഴിഞ്ഞു മാറാൻ നോക്കുമ്പോൾ സെക്യൂരിറ്റി കഴുത്തിനു പിടിച്ച് അയാളേ നിർത്തുന്നു.
ഇത്തരത്തിൽ ഓണത്തിനു മലയാള വസ്ത്രവും അണിഞ്ഞ് ഉള്ള ഏറ്റുമുട്ടൽ നാണക്കേറ്റായി പോയെന്നും വീഡിയോ എല്ലായിടത്തും ആയെന്നും മലയാളികൾ തന്നെ പറയുന്നു. മാത്രമല്ല സെറ്റും കസവും ഒക്കെയായി നൂറു കനക്കിനു മലയാളി സ്റ്റുഡൻസ് ഓണ പരിപാടിക്ക് വന്നിരുന്നപ്പോൾ ആണ് കൊട്ടിന്റെ ഈണത്തിൽ ഓണത്തല്ല്.
ബ്രിസ്ബയിനിൽ ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ട്. ആയിര കണക്കിനു മലയാളി പ്രവാസികൾ അടങ്ങിയ സംഘടനകൾ ഉണ്ട്. അവർക്കൊന്നും ഈ കൂട്ട തല്ലുമായി ബന്ധം ഇല്ല എന്നും അറിയിച്ചിട്ടുണ്ട്. ഇത് പിള്ളേരു സെറ്റപ്പാണ് എന്നും, പഠിക്കാൻ വന്ന സ്റ്റുഡൻസ് ആണ് എന്നും പ്രവാസി സംഘടനകളും പറയുന്നു. ഇങ്ങിനെ ഒക്കെ മലയാളികളേയും ഓണത്തേയുംസായിപ്പിനു മുന്നിൽ നാണം കെടുത്തണോ എന്ന് ബ്രിസ്മയിനിലേ മലയാളികൾ തന്നെ ചോദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.