പത്തനംതിട്ട: ജില്ലയില്‍ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. വൈകുന്നേരം മുതല്‍ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്.
വനമേഖലയില്‍ മഴ ശക്തമായതോടെ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.ഗവിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടപ്പെട്ടതിനെത്തുടര്‍ന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് പത്തനംതിട്ട കളക്ടര്‍ പറഞ്ഞു. മഴ കനക്കുകയും ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്തതോടെ ഇന്നലെ രാത്രി മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളമാണ് ഒഴുക്കുന്നത്.
അതിനിടെ പുഴകളെല്ലാം നിറഞ്ഞ് കവിയുകയാണ്. ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം. ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും രാത്രി ഉണ്ടായി.
കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയിൽ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. മൂഴിയാര്‍ ഡാമടക്കം തുറന്നുവിടുമെന്ന് നേരത്തെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ അധികജലംഒഴികിയെത്തിയതിനെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.