കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റുപോയി.
കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റുപോയി. കടുത്തുരുത്തി വെള്ളാശ്ശേരി സ്വദേശിനി തീർഥ (20) യ്ക്കാണ് ഗുരുതര പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്കുള്ള മെമു ട്രെയിനിൽ കയറുന്നതിനിടെ യുവതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിനടിയിൽപെട്ടാണ് കൈ അറ്റുപോയത്.
അറ്റുപോയ കൈയുമായി യുവതിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൈ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.