പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍,

കോട്ടയം: അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 5 ഡിവൈ.എസ്.പിമാരെ ഉള്‍പ്പെടുത്തി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമേ കേന്ദ്രസേനയിലെയും, സായുധ സേനയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഏഴ് എസ്.എച്ച്‌.ഒമാര്‍ ഉള്‍പ്പെടുന്ന ടീമിനെ നിയോഗിച്ചിരിക്കുന്നത്. 

പുതുപ്പള്ളിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ പരിശോധനക്കായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രികാല പെട്രോളിംഗും മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച്‌ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ജില്ലാ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലും പരിശോധനയുണ്ട്. അനധികൃത മദ്യവില്പനയും മറ്റും തടയുന്നതിനായി മഫ്തി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. 

പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകം സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ സജ്ജമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !