പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റി.
അനൗണ്‍സ്മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര് കോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി തൊഴിലാളി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതയാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായത്. എന്നും പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ ഭയപ്പെടുകയും മകളുടെ മാസപ്പടി വിഷയത്തിലടക്കം മൗനം പാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദങ്ങള്‍ പോലും അലോസരമുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ് കാസര്‍കോട്ടെ സംഭവമെന്നും യൂണിയന് കുറ്റപ്പെടുത്തി.
ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം നടന്നത്.
'കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍', എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്ബ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്കാന് വിളിക്കുന്ന അനൗണ്‍സ്മെന്റ് മുഴങ്ങുകയായിരുന്നു.
'അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. അതൊന്നും ശരിയായ ഏര്‍പ്പാടാല്ല. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്', എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്. അതേസമയം പ്രസംഗ വേദിയില്‍ നിന്നും താന്‍ പിണങ്ങി പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തില്ലെന്ന് വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.