കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരെത്തെ ജാമ്യം നല്‍കിയിരുന്നു.ഏറെ കോളിളക്കം സൃഷ്ടിച്ച് കേസായിരുന്നു ഷാരോണ്‍ വധം. 2022 ഓക്ടോബര്‍ 14-ന് വിഷം കലര്‍ത്തി നല്കിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങിയത്.
ജ്യൂസും കഷായവും കുടിച്ച ഷാരോണിന് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമെന്നായിരുന്ന അന്വേഷംണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ബന്ധത്തില്‍ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയെന്നാണ് ഗ്രീഷ്മ പോലീസിന് നല്കിയ മൊഴി. കേസില്‍ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മല കുമാരൻ എന്നിവരും കുറ്റക്കാരാനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇരുവരെയും പ്രതി ചേര്‍ത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.