ലക്ഷദ്വീപ് : വിദേശ പൗരന്മാർ സഞ്ചരിച്ച ബോട്ട് ഒഴുക്കിൽപ്പെട്ട് ബിത്രയ്ക്കടുത്ത് നങ്കൂരമിട്ടു. സൗത്ത് ആഫ്രിക്കൻ പൗരനും നാലു ഫ്രഞ്ച് പൗരന്മാരും കുടുംബവുമടങ്ങുന്ന പോളണ്ട് രജിസ്ട്രേഷനിലുള്ള ബോട്ടാണ് ഒഴുക്കിൽപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കടൽ ക്ഷോഭം മൂലവും എഞ്ചിൻ തകരാർ കാരണവും ഒഴുക്കിൽപ്പെട്ട ബോട്ട് സുരക്ഷിതമായി ബിത്ര തീരത്തിനടുത്ത് നങ്കൂരമിടുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി ബോട്ട് കടലിൽ ഒഴുകി നടന്നിരുന്നതിനാൽ ബോട്ടിന്റെ ഡ്രൈവർക്ക് സാരമായ പരിക്കുകളുണ്ട്. ബിത്ര ഓതറൈസഡ് ഓഫീസർ, പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ, പോർട്ട് സ്റ്റാഫ് എന്നിവർ ബോട്ടിലെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. പരിക്കേറ്റ ഡ്രൈവർ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.