അന്തവും കുന്തവും തിരിയാത്ത സാധനം, ഷോ കളിച്ച്‌ നടക്കുന്നു'; വീണ ജോര്‍ജിനെ അധിക്ഷേപിച്ച്‌ കെ എം ഷാജിയുടെ വിമര്‍ശനം,,

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നാണ് കെ എം ഷാജി പറഞ്ഞത്.

വീണ ജോര്‍ജ് ഷോ കളിച്ച്‌ മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നത്. മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ അതിര് വിട്ട പ്രതികരണം. 

നിപയെ ഒരു സാധ്യതയായി മുഖ്യമന്ത്രിയും സിപിഎമ്മും കാണരുതെന്നും ഷാജി പറഞ്ഞു. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച്‌ കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ലീഗ് നേതാവ് ചോദിച്ചു.

നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞു. അതേസമയം, വ്യാപക വിമര്‍ശനമാണ് കെ എം ഷാജിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ഒരു ആരോഗ്യ മന്ത്രിക്ക് എതിരെയെന്നല്ല, ഒരു സ്ത്രീയെ ഇങ്ങനെ പൊതു മധ്യത്തില്‍ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !