ഇത് കുട്ടികളിയല്ലെന്ന് പോലീസ്; ശബ്ദവും പുകയും കാണാൻ റെയില്‍പാളത്തില്‍ കല്ലുവെക്കുന്നു; ഇനി കേസെടുക്കുമെന്ന് അധികൃതര്‍,

കാസര്‍കോട്: ജില്ലയില്‍ റെയില്‍പാളത്തില്‍ കുട്ടികള്‍ കല്ലുവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികളായതിനാല്‍ നടപടിയെടുക്കാൻ ആകാതെ പോലീസ് വിഷമത്തിലായി. ഇത്തവണയും കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പടന്നക്കാട് റെയില്‍ പാളത്തില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയും ചെറിയ ജെല്ലി കല്ല് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.

റെയില്‍വേ പാളത്തില്‍ കല്ല് കൊണ്ടുവെച്ചത് ട്രെയിൻ ചക്രങ്ങള്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. ചെറിയ കുട്ടികളായതിനാല്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം നെല്ലിക്കുന്ന് പള്ളത്തും കളനാടും റെയില്‍പാളത്തില്‍ കല്ലുകള്‍ വച്ചത് ചെറിയ കുട്ടികളാണ്. അതുപൊലെ ഇമ്പാല്‍ ഗേറ്റില്‍ പന്ത്രണ്ട് വയസുള്ള കുട്ടികളാണ് സമാനമായ പ്രവര്‍ത്തി നടത്തിയത്. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ ഇതിനുള്ള ബോധവത്ക്കരണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !