തിരുവനന്തപുരം: വികസനങ്ങള്‍ക്കായി എത്ര തുക കടമെടുക്കുമെന്നും അത് ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും വ്യക്തമായി ജനങ്ങളോട് പറയാതെ കടം വാങ്ങി കേരളം വികസപ്പിക്കുമെന്ന ഇപി ജയരാജന്റെ പ്രസ്താവന വിടുവായത്തമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.
കലാവധി കഴിയുമ്പോള്‍ പൊടിയും തട്ടിപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച കടബാധ്യത തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്റെ ചുമലിലാകും. ഇനിയൊരു സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവസരം കേരള ജനത എല്‍ഡിഎഫിന് നല്‍കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കയ്യും കണക്കുമില്ലാതെ കടം മെടുക്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നത്.
പിണറായി സര്‍ക്കാര്‍ കോടികള്‍ കടം മെടുത്ത് സംസ്ഥാനം ശോഷിക്കുമ്പോള്‍ സിപിഎമ്മും അവരുടെ നേതാക്കളും കുടുംബവും സാമ്പത്തികമായി വികസിക്കുന്നുണ്ട്. കടമെടുക്കുന്ന പണം മുഴുവന്‍ ധൂര്‍ത്തിനും ആഡംബരത്തിനുമാണ് ചെലവാക്കുന്നത്. ലക്ഷങ്ങള്‍ മാസവാടക നല്കി ഹെലികോപ്റ്റും കോടികള്‍ മുടക്കി വിദേശപര്യടനവും മറ്റു സുഖസൗകര്യങ്ങള്‍ക്കായി ഖജനാവില്‍ നിന്നും പിന്നേയും കോടികള്‍ ചെലവാക്കിയും അനുദിനം വലിയ സാമ്പത്തിക ബാധ്യതയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമ്മാനിക്കുന്നത്.
കേരളീയം എന്ന പേരിലുള്ള മന്ത്രിമാരുടെ മണ്ഡല പര്യടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പൊടിക്കെയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വികസന വാദഗതികളെ പുതുപ്പള്ളിയിലെ ജനത യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷം നല്‍കൊണ്ട് തള്ളിക്കളഞ്ഞതാണെന്നും ഹസ്സന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.