കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വൻ ലീഡ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തുടങ്ങിയ ലീഡ് ചാണ്ടി ഉമ്മൻ അതിവേഗം ഉയര്‍ത്തുകയായിരുന്നു. ഒരിക്കല്‍പ്പോലും ചാണ്ടി ഉമ്മന്റെ ലീഡിന് അടുത്തെത്താൻ പോലും ജെയ്ക്കിനായില്ല. ബി ജെ പി ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ തവണത്തേക്കാൻ വോട്ടുനില കുറഞ്ഞാല്‍ വോട്ട് യു ഡി എഫിന് വിറ്റുവെന്ന ആരോപണം ബി ജെ പി കേള്‍ക്കേണ്ടി വരും. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി എല്‍ ഡി എഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേടിയ റെക്കാഡ് ഭൂരിപക്ഷത്തെയും മകൻ ചാണ്ടി ഉമ്മൻ മറികടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.