കോട്ടയം:പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണറുടെ ഉത്തരവ്.
അതേസമയം അവധി അനുവദിക്കുന്നതിലൂടെ തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഉണ്ടാവാന്‍ ഇടയാവുമെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് അതേ ദിവസം മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് തൊഴിലുടമ വേതനത്തോട് കൂടി പ്രത്യേക അവധി നല്‍കണമെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ഐ.ടി, പ്ലാന്റേഷൻ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.