തൃശൂർ;സനാധന ധർമ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കാനും അപമാനിക്കുവാനും ഉദ്ദേശിച്ച് കൊണ്ടാണെന്ന് മാത്രമല്ല മതപരിവർത്തന ലോബിയിൽ യിന്ന് കോടികൾ കൈപ്പറ്റിയ ശേഷം നടത്തിയതാണന്നും വ്യക്തമാണെന്ന് ബിജെപി നേതാവ് അഡ്വ ,ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
INDIA.സഖ്യത്തിലെ പ്രധാന കക്ഷി നടത്തിയ പ്രസ്താവന കോൺസ്റ്റ് നേതൃത്വം നൽകുന്ന മുന്നണിയുടെ നിലപാടാണൊ എന്ന് കോൺഗ്രസ്സ് മറുപടി പറയണം . സനാതന ഹിന്ദുത്വത്തോടുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കൊപ്പമാണോ പൂണൂലിട്ട് ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്ന രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ചോദിച്ചു.'INDIA സഖ്യത്തിൽ നിന്ന് DMK യെ പുറത്താക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും തയ്യാറാകുമൊ?
ലഹരി ജിഹാദിനെതിരെ പാല ബിഷപ്പ് പ്രസംഗിച്ചപ്പോൾ ഒച്ചപ്പാടുണ്ടാക്കിയ വിഡി സതിശ ൻ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ നിലപാട് വ്യക്തമാക്കണം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും കേരളത്തിലെ സ്പീക്കരുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ സാംസ്ക്കാരിക ഭൂമികയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന്റെ പിന്നിൽ - മതപരിവർത്തന ലോബിയുടെ ഫണ്ട് മേടിച്ച് ഹിന്ദുത്വത്തെ അപമാനിക്കുന്ന ശ്രമങ്ങൾ കൂടിവരികയാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു,
'' ഇത് അനുവദിക്കാൻ കഴിയില്ല. ആയുധമെടുത്ത് ഹിന്ദുക്കൾ തെരുവിൽ ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ അമ്മ ക്ഷേത്രങ്ങൾ കയറി ഇറങ്ങുമ്പോഴാണ് മകന്റെ ഹിന്ദു വിരുധ പ്രസ്താവന. ഇത് ബോധപൂർവ്വമായ കലാപ അഹ്വാനവും അധിക്ഷേപവുമാണ്.
രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മറുപടി പറയണം. ഹിന്ദുത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ മകനെ തിരുത്താതെ BJP മതവികാരം ഉയർത്തുന്നു എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമർശം അപലപനീയം' ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യാൻ വന്നവർ സ്വയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രമാണ് ഭാരതത്തിന്റേതെന്ന് സ്റ്റാലിൻ മനസ്സിലാക്കിയാൽ നന്ന്.
ഹിന്ദു വിരുദ്ധതയുടെ അന്ത്യം ഹിന്ദുത്വത്തിൽ നിന്ന് തന്നെയാണ്. കാലത്തിന് വേണ്ടി കാത്തിരിക്കുകയെ വേണ്ടു ... ഒർജിനൽ സ്റ്റാലിന്റെ ഗതി തന്നെയായും ഡ്യൂപ്ലിക്കേറ്റ് സ്റ്റാലിന്റെയും എന്നതിൽ സംശയമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.