റോം: ഇറ്റലിയിലെ റോമിൽ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടിൽ (56) താമസസ്ഥലത്ത് വച്ച് ഹൃദയാഘാത മൂലം ഇന്നലെ രാവിലെ അന്തരിച്ചു.
റോമിലെ പ്രവാസ ജീവിതത്തിൽ മലയാളികളുടെ മനസ്സിൽ കാൽ നൂറ്റാണ്ട് കൊണ്ട് സൗഹ്യദം കൊണ്ടു നിറസാന്നിധ്യമായി കഴിഞ്ഞിരുന്ന സജിയുടെ വേർപാട് സമ്മാനിച്ചത് കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തീരാ നൊമ്പരം.
അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറിയും , ഒ ഐ സി സി ഇറ്റലിയുടെ ജോ.സെക്രട്ടറിയും , സാന്തോ റോമ ഇടവകയിലെ മുന്‍ കുടുംബ യൂണിറ്റ് പ്രസിഡന്റ് കൂടി ആയിരുന്നു.
ഭാര്യ സോജ നാട്ടിൽ. മകൾ റീത റോസ് മാഗാംലാപുരത്ത് പഠിക്കുന്നു. മകൻ റോമിൽ പഠിക്കാൻ ആയി തായ്യറെടുക്കുന്നു.
സാന്തോ റോം ഇടവക,അലിക് ഇറ്റലി , ഓഐസിസി ഇറ്റലി , പ്രവാസി കേരള കോൺഗ്രസ് മാണി എന്നീ സംഘടനകൾ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കങ്ങൾ നടക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.