ഇഷ്ടഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നതുകൊണ്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെയും കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരില്‍ വരെ കണ്ടു വരുന്ന പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങള്‍.
ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്ന മികച്ച ഒരു ഫലമാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്റ്റിൻ വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും രക്ഷനേടാൻ നമ്മെ സഹായിക്കും.
അതുപോലെ തന്നെ ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്ന മികച്ച ഒരു ഫലമാണ് വാഴപ്പഴം. ഉദര വ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളാൻ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. മാമ്പഴം കഴിക്കുന്നത് മലാശയത്തിലുണ്ടാകുന്ന അര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും. മാമ്ബഴത്തില്‍ ധാരാളമായി അടങ്ങിയ ഭക്ഷണുകളാണ് ഇതിന് സഹായിക്കുന്നത്.
ലാക്സൈറ്റീവ് ഗുണങ്ങളും ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയ കിവി വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള രുചികരമായ ഒരു പഴമാണ്. പ്രോട്ടീൻ ദഹനം സുഗമമാക്കുന്നതിന് കിവിയില്‍ അടങ്ങിയ ആക്റ്റിനിഡിൻ എന്ന എൻസൈം സഹായിക്കുന്നു.
വൈറ്റമിൻ സി ധാരാളമടങ്ങിയ ആപ്രിക്കോട്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ദഹനം സുഗമമാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും സഹായിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.