കൊച്ചി: ചാരായം വാറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ജോയി ആൻറണിയെയാണ് സസ്പെൻഡ് ചെയ്തത്.
വീട്ടില്‍നിന്ന് ചാരായം പിടികൂടിയതിന് പിന്നാലെ ജോയി ആൻറണി ഒളിവിലാണ്. പറവൂര്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റ് പിടികൂടിയത്.എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജോയി ആന്റണിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ജോയി ആന്റണി ചാരായം വാറ്റുന്നുവെന്ന വിവരം നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പറവൂരില്‍നിന്നുള്ള എക്സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. ഈ സമയം ജോയി ആന്റണി വീട്ടില്‍ ഇല്ലായിരുന്നു.
ചാരായം പിടിച്ചെടുത്ത വിവരം എക്സൈസ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജോയി ആന്റണിയെ സസ്പെൻഡ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.